INDIANEWS

‘ഉത്തർപ്രദേശിൽ സ്ത്രീകൾ സുരക്ഷിതരല്ല; ഒറ്റക്കെട്ടായി പോരാടണം ‘: പ്രിയങ്ക ഗാന്ധി

ലക്നൗ: സെക്രട്ടേറിയേറ്റായാലും റോഡായാലും മറ്റേതു പൊതു സ്ഥലങ്ങൾ ആയാലും ഉത്തർപ്രദേശിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി. സ്ത്രീസുരക്ഷാവിഷയങ്ങളിൽ സർക്കാരിന്റെ വാദങ്ങളുടെ യാഥാർഥ്യം ഇതാണെന്നും പ്രിയങ്ക പറഞ്ഞു.

ലൈം​ഗികാതിക്രമത്തെ തുടർന്നുള്ള പരാതി സമർപ്പിച്ചിട്ടും നടപടി ഉണ്ടാകാതിരുന്നതിന്റെ പേരിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സഹോദരിക്ക് സംഭവത്തിന്റെ വീഡിയോ പകർത്തേണ്ടി വന്നു. എത്രത്തോളം ക്ഷമയും പോരാട്ടവീര്യവുമാകും അവൾ‌ക്കുണ്ടായിരിക്കുക എന്നും പ്രിയങ്ക ചോദിച്ചു.

ഉത്തർപ്രദേശിലെ സ്ത്രീകൾ ഒറ്റക്കെട്ടായി ഈ അവസ്ഥയ്ക്കെതിരെ പോരാടാനും പ്രിയങ്ക ആഹ്വാനം ചെയ്തു. നീയൊരു പെൺകുട്ടിയാണ്, നിനക്ക് പോരാടാൻ കഴിയും. രാജ്യത്തിലെ എല്ലാ സ്ത്രീകളും നിനക്കൊപ്പം അണിചേരും. -പ്രിയങ്ക പറഞ്ഞു.

ബാപ്പു ഭവനിലെ അണ്ടർ സെക്രട്ടറി തലത്തിലുള്ള ഇച്ചാരാം യാദവ് എന്ന ഉദ്യോ​ഗസ്ഥനാണ് കരാർ ഉദ്യോ​ഗസ്ഥയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. 2018 മുതൽ ഇച്ചാരാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിക്രമം നേരിടുന്നുണ്ടെന്നും കാണിച്ച് യുവതി പരാതി നൽകിയിരുന്നു. പരാതിപ്പെട്ടാൽ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് തനിക്ക് നേരെ ലൈം​ഗിക അതിക്രമത്തിന് തുനിഞ്ഞ യാദവിന്റെ വീഡിയോ യുവതി പകർത്തി പരാതിപ്പെട്ടത്.

ഒക്ടോബർ 29ന് ഹുസൈൻ​ഗഞ്ജ് പോലീസ് സ്റ്റേഷനിലാണ് ഒന്നിൽപരം വീഡിയോകളുടെ തെളിവുകളോടെ യുവതി പരാതി സമർപ്പിച്ചത്. മുമ്പും നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഉദ്യോ​ഗസ്ഥന്റെ സ്വാധീനത്തെത്തുടർന്ന് പരാതി പൂഴ്ത്തിവെക്കപ്പെടുകയായിരുന്നു. ഇതോടെയാണ് വീഡിയോ പകർത്തി തെളിവ് നൽകാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close