INDIANEWS

സ്ത്രീകളും പോത്തുകളും കാളകളും സുരക്ഷിതർ ; തന്റെ സർക്കാർ അധികാരം ഏറ്റതോടെ യുപിയിൽ മാറ്റങ്ങൾ ഉണ്ടായെന്ന് യോഗി ആദിത്യനാഥ്‌

ലക്നൗ : താൻ അധികാരത്തിൽ ഏറുന്നതിന് മുമ്പ് ഉത്തർ പ്രദേശിൽ സ്ത്രീകളും പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നെന്നും ഇപ്പോൾ സുരക്ഷിതരാണെന്നും യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ ബി ജെ പി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തങ്ങൾക്ക് എന്നെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോ എന്ന് സ്ത്രീകൾ ചോദിക്കുമായിരുന്നു. നേരത്തെ അവർക്ക് സുരക്ഷിതത്വം തോന്നിയിരുന്നില്ല എന്നത് തന്നെ കാരണം. പടിഞ്ഞാറൻ യു. പിയിലെ കാളകൾക്കും പോത്തുകൾക്കും പോലും സുരക്ഷ ഇല്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. യു. പി. പൂർണമായി സുരക്ഷിതമാണ്. പണ്ട് ഇരുട്ട് നിറഞ്ഞ സ്ഥലമായിരുന്നു ഇവിടം. രാത്രിയിൽ ആരും പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടുമായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല.” അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close