NEWSTrendingWORLD

മൈക്കിൾ ജാക്‌സന്റെ പ്രേതവുമായി വിവാഹം ; വിചിത്ര വാദവുമായി യുവതി

പോപ്പ് സംഗീത ചക്രവർത്തി മൈക്കള്‍ ജാക്സൺ തന്നെ വിവാഹം ചെയ്തു എന്ന വാദവുമായി യുവതി രംഗത്ത്. കഥയിലെ ട്വിസ്റ്റ്, മൈക്കിൾ ജാക്‌സന്റെ പ്രേതവുമായിട്ടായിരുന്നു വിവാഹം എന്നുമാത്രം. മുന്‍ അമേരിക്കൻ സിനിമാ താരമായിരുന്ന മെര്‍ലിന്‍മണ്‍റോയുടെ പുനര്‍ജന്മമെന്ന് അവകാശപ്പെടുന്ന കാത്ലീന്‍ റോബര്‍ട്ട്‌സ് എന്ന സ്ത്രീയാണ് വിചിത്രവാദവുമായി എത്തിയത്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നാമെങ്കിലും, ജാക്‌സന്റെ പ്രേതം താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും നൃത്തം ചെയ്യാനും പാടാനും ഭക്ഷണം കഴിക്കാനും തന്റെ ശരീരം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും റോബര്‍ട്ട്‌സ് വെളിപ്പെടുത്തി.

മൈ സ്റ്റോറി ഓഫ് ബീയിം​ഗ് ദ വൈഫ് ആൻഡ് ഫിസിക്കൽ മീഡിയം ഓഫ് ദ ​ഗോസ്റ്റ് ഓഫ് മൈക്കൽ ജാക്സൺ എന്ന് നാമകരണം ചെയ്തത് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വിവരണത്തിലാണ് ജാക്‌സണുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് റോബര്‍ട്ട്‌സ് എഴുതിയിരിക്കുന്നത്. ബ്ലോഗ് ലേഖനത്തിൽ, മൈക്കിൾ എപ്പോഴും അവളോടൊപ്പമുണ്ടെന്നും വിശ്രമമുറിയിലും കുളിമുറിയിലും പോലും അദ്ദേഹത്തെ കാണാമെന്നും പറയുന്നു. പോപ്പ് രാജാവ് കുക്കികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ തിരികെ തൊടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും അവൾ പറഞ്ഞു. താൻ അദ്ദേഹത്തെ ചുംബിക്കുകയോ പ്രണയിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ചിലന്തികളേയും മൃതശരീരങ്ങളേയും കാട്ടി അദ്ദേഹം എന്നെ ഭയപ്പെടുത്തുന്നു എന്നും റോബര്‍ട്ട്‌സ് കൂട്ടിച്ചേർത്തു.

ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന വിശേഷണം കൊണ്ടുമാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയല്ല മൈക്കള്‍ ജാക്സണ്‍. മരണാന്തരവും ജാക്സൺ ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു എന്നതിന് തെളിവാണ് വിചിത്രമെന്നു പറഞ്ഞ് പലരും തള്ളിക്കളഞ്ഞ ഈ സംഭവം പോലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ ആരാധകർ ഒരുപക്ഷെ മനസ്സിലാഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാവണം. മരണത്തിന് ശേഷവും അദ്ദേഹം ആളുകളിൽ ഉണ്ടാക്കുന്ന സ്വാധീനം തീർത്തും അത്ഭുതപ്പെടുത്തുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close