
സ്ത്രീയുടെ മൂക്കിന്റെ ആകൃതിയനുസരിച്ച് ആ മൂക്ക് ഭാഗ്യമാണോ നിർഭാഗ്യമാണോ എന്നറിയാൻ സാധിക്കും. പലർക്കും പല ആകൃതിയായിരിക്കും മൂക്കിനുണ്ടാവുന്നത്. എന്തൊക്കെയാണ് മൂക്കിന്റെ ഷേപ്പിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ എന്ന് നോക്കാം.
ഒരു വളവും ഇല്ലാത്ത നേരെയുള്ള മൂക്കാണ് നിങ്ങൾക്കെങ്കിൽ വളരെ ബുദ്ധിശാലികളായിരിക്കും ഇവർ. മാത്രമല്ല ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവും ഇത്തരക്കാർക്കുണ്ടായിരിക്കും. എന്നാൽ ദു:ഖമാണെങ്കിലും സന്തോഷമാണെങ്കിലും അധികമായി ഇവയൊന്നും പ്രകടിപ്പിക്കാത്തവരായിരിക്കും ഇത്തരക്കാർ.
ചെറിയ മൂക്കുള്ളവരും നമുക്കിടയിലുണ്ട്. നീളം കുറഞ്ഞ മൂക്കുള്ളവർക്ക് പല കാര്യങ്ങളും ചെയ്യാൻ ഉത്സാഹം കൂടുതലായിരിക്കും. ഏത് കാര്യത്തിനും തമാശ രൂപേണ പ്രതികരിക്കുന്നവർ.
അകത്തേക്ക് വളഞ്ഞ മൂക്ക് ഉള്ളവരാണ് നമ്മളിൽ പലരും. മൂക്കിന്റെ അറ്റം ഉയർന്നിരിക്കുന്ന തരത്തിലുള്ള മൂക്കുള്ള സ്ത്രീകൾ വളരെ ദയാലുക്കളായിരിക്കും. മാത്രമല്ല ഇവരുടെ ഭർത്താക്കൻമാർ സർവ്വ ഗുണ സമ്പന്നരായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള സ്ത്രീകൾ മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരായിരിക്കും.
കൊളുത്ത് പോലുള്ള മൂക്കാണ് മറ്റൊരു പ്രത്യേകത. തത്തച്ചുണ്ട് പോലുള്ള മൂക്കായിരിക്കും ഇത്. ഇവരെ സ്വാധീനിക്കാൻ കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സ്വന്തം അഭിപ്രായങ്ങൾക്കും ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഒരു കാര്യത്തിലും ആവശ്യപ്പെടില്ല.
ഉരുണ്ട മൂക്കുള്ളവരും ചില്ലറക്കാരല്ല എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇവർക്ക് നേതൃപാടവം കൂടുതലായിരിക്കും. എന്നാൽ എടുത്ത് ചാടി ഒരു കാര്യത്തിലും തീരുമാനമെടുക്കുന്നവരായിരിക്കില്ല ഇത്തരക്കാർ. മാത്രമല്ല നല്ല സംഘാടന മികവുള്ളവരായിരിക്കും ഇത്തരക്കാർ.
പരന്ന മൂക്കുള്ളവരുടെ മൂക്കിന് നീളം വളരെ കുറവായിരിക്കും. എന്ത് കാര്യത്തിനും എടുത്ത് ചാടി തീരുമാനമെടുക്കുന്നവരായിരിക്കും ഇത്തരക്കാർ. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരിക്കവും മടി കാണിക്കുകയില്ല ഇവർ. ചിലരുടെ നാസാരന്ധ്രങ്ങൾ സാധാരണത്തേതിൽ നിന്നും അൽപം കൂടി വിടർന്നിരിക്കും. ഇവർക്ക് പല കാര്യങ്ങളിലും ജിഞ്ജാസ കൂടുതലായിരിക്കും. ഏത് തരത്തിലുള്ള വികാരമാണെങ്കിലും അത് പ്രകടിപ്പിക്കാൻ ഇവർ മിടുക്കരായിരിക്കും.