Uncategorized

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു ; ആര് വേണമെന്ന ആശങ്കയിൽ സിപിഎം

തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾക്കെതിരായി സർക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി പദ്ധതികൾ സജ്ജമാകുന്നുണ്ടെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രണ്ട് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. അനുഭവിച്ചോ എന്ന ഒറ്റ പ്രയോഗത്തിലൂടെ വിവാദത്തിൽപ്പെട്ട് രാജി വെക്കേണ്ടി വന്ന എം.സി ജോസെഫേയ്നു പകരം ആരെ തിരഞ്ഞെടുക്കും എന്നതാണ് സിപിഎമ്മിനെ ഇപ്പോൾ കുഴക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ ജോസെഫേയ്ന് പകരം വരുന്ന പുതിയ അധ്യക്ഷ മുഴുവൻ സമയ പാർട്ടി പ്രവർത്തക വേണോ അതോ പാർട്ടിക്ക് പുറത്തുനിന്നും നിയമ വശമുള്ള ആള് വേണോ എന്ന ആശങ്കയിലാണ് പാർട്ടി.

വനിതാ കമ്മീഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു പുറത്താക്കൽ. ചാനൽ പരിപാടിക്കിടയിൽ തന്റെ ഗാർഹിക പ്രശ്നങ്ങളെ കുറിച്ച് ഫോണിലൂടെ പറഞ്ഞപ്പോൾ വീട്ടമ്മയോട് മോശമായി പെരുമാറിയതാണ് രാജിയിലേക്ക് നയിച്ചത്. വിവരം പോലീസിൽ അറിയിച്ചിട്ടില്ല എന്ന് യുവതി പറഞ്ഞപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞത് ‘ അറിയിച്ചില്ലേ? എന്നാ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു. ഈ പ്രതികരണം ഒരുപാട് പ്രതിഷേധങ്ങൾക്കു വഴിയിയൊരുക്കുകയും അവസാനം പാർട്ടി രാജി വെപ്പിക്കുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close