celebrityINDIANEWSSocial MediaTrendingviral

“വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, പക്ഷേ അത്തരം വിമർശനങ്ങൾ മര്യാദയോടെയും സംസ്കാരത്തോടെയും ആയിരിക്കണം”; മറ്റുള്ളവരുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്ന് സാമന്ത

സ്വകാര്യതയിലേക്ക് കടന്നുകയറി ആളുകൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തന്നെ തകർക്കാൻ കഴിയില്ലെന്ന് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയുണ്ടായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. ‘വ്യത്യസ്ത അഭിപ്രായമുള്ള മനുഷ്യർ നമുക്കിടയിലുണ്ട്. പക്ഷേ, അവരോടെല്ലാം എനിക്ക് സനേഹവും ബഹുമാനവും ഉണ്ട്. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അത്തരം വിമർശനങ്ങൾ മര്യാദയോടെയും സംസ്കാരത്തോടെയും ആയിരിക്കണം മറ്റുള്ളവരുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിവാഹ മോചനം നേടി ഒരാഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തി എന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ സാമന്തയ്ക്കെതിരെ നടന്നിരുന്നു. സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങളോട് താൻ പ്രതികരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. വിവാഹമോചനം എന്നത് വേദനാജനകമായ കാര്യമാണ്. അതുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. ഒരുതരത്തിലുമുള്ള ആരോപണങ്ങൾക്കും തന്നെ തകർക്കാൻ കഴിയില്ലെന്നും സാമന്ത പറഞ്ഞു. മികച്ച പ്രകടനമാണ് ‘ദ് ഫാമിലി മാൻ’ സീരിസിൽ സാമന്ത നടത്തിയത്. ശ്രീലങ്കൻ തമിഴ് പോരാളിയുടെ വേഷമാണ് താരം ഇതിൽ ചെയ്തത്.

തെന്നിന്ത്യൻ താരം സമാന്തയ്ക്ക് കേരളത്തിലും ആരാധകരുടെ എണ്ണം ഒട്ടും കുറവല്ല. സിനിമയെക്കുറിച്ച് മാത്രമല്ല വ്യക്തിജീവിതത്തെക്കുറിച്ചും സാമന്ത തന്റെ ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നതും. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.

ബാഫ്റ്റ് അവാര്‍ഡ് ജേതാവിന്റെ പ്രൊജക്റ്റായ ‘അറേഞ്ച്‍മേന്റ്‍സ് ഓഫ് ലവി’ല്‍ ഭാഗമാകുകയാണ് സാമന്ത.’ഡൗണ്ടണ്‍ അബീ’യിലൂടെ ബാഫ്റ്റ് അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകൻ ഫിലിപ്പ് ജോണിന്റെ സംവിധാനത്തിലാണ് സാമന്ത ഇനി അഭിനയിക്കുക. ഫിലിപ്പ് ജോണന്റെ ചിത്രത്തില്‍ ഓഡിഷന് പോയതായി സാമന്ത തന്നെയാണ് അറിയിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ യേ മായ ചേസ’വേയ്‍ക്ക് വേണ്ടിയാണ് താൻ ഓഡിഷണില്‍ പങ്കെടുത്തത്. ഇപ്പോൾ എല്ലാവരും ഇഷ്‍ടപ്പെടുന്ന ‘ഡൗണ്ടണ്‍ അബീ’യുടെ സംവിധായകൻ ഓഡിഷണില്‍ തന്നെ തെരഞ്ഞെടുത്തതിനാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് എന്ന് സാമന്ത പറയുന്നു. ബൈ സെക്ഷ്വല്‍ തമിഴ്‍ സ്‍ത്രീയായിട്ടാണ് സാമന്ത അഭിനയിക്കുന്നത്. സാമന്ത അഭിനയിക്കുന്ന ചിത്രം തിമേറി എൻ മുറൈയുടെ നോവലിനെ ആസ്‍പദമാക്കിയാണ് എടുക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

വേർപിരിയലിന്റെ പേരിൽ മാസങ്ങളായി തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്ന താര ദമ്പതികളായിരുന്നു നാ​ഗചൈതന്യയും സാമന്തയും. സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സാമന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പിന്നാലെ നടന്ന നാഗചൈതന്യയുടെ അച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാത്തതും സിനിമാപ്രേമികൾക്കിടെയിലെ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.

2010ൽ ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ;യാ മായ ചേസവേ’ എന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ‘യാ മായ ചേസവേ’യെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. ‘മനം’, ‘അഞ്ചാൻ’, ‘കത്തി’, ‘തെരി’, ‘ജനത ഗാരേജ്’, ‘മേഴ്‍സല്‍’, ‘മജിലി’, ‘നീതാനെ എൻ പൊൻവസന്തം’, ‘ഓട്ടോനഗര്‍ സൂര്യ’, ’10 എൻഡ്രതുക്കുള്ള’ തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close