Breaking NewsINDIANEWSTop News

കോവാക്‌സിന് അംഗീകാരം ; വിദേശയാത്ര പ്രശ്നത്തിന് പരിഹാരമാകും

ന്യൂ ഡൽഹി : ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇതോടെ കോവാക്സിൻ എടുത്തവരുടെ വിദേശയാത്ര പ്രശ്‍നത്തിന് പരിഹാരമാകും.

അതേസമയം രാജ്യത്ത് കുട്ടികളിലെ വാക്സിനേഷൻ വൈകുമെന്നാണ് സൂചന. കോവാക്സിൻ രണ്ടു വയസിന് മുകളിലുള്ളവർക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതൽ വിദഗ്ധരുടെ നിലപാട് തേടി. ആദ്യ ഘട്ടത്തിൽ പതിനാറിനു മുകളിലുള്ളവർക്ക് വാക്സിൻ നല്‍കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന് അനുമതി നൽകാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close