NEWSTECH

ഇലക്‌ട്രിക് വാഹന രം​ഗത്ത് പുത്തൻ വിപ്ലവം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇന്ത്യയിൽ

പെട്രോൾ വില കുതിച്ചുയരുന്ന സമയത്ത് വാഹന വിപണി ഇലക്‌ട്രിക് വാഹന രം​ഗത്തേക്ക് മാറിതുടങ്ങിയിരിക്കുന്നു. നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമായതോടെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളും വന്നു തുടങ്ങി. എന്നാലിതാ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇന്ത്യയിൽ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.

ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ ആന്റ് സ്പിതി ജില്ലയിലെ കാസയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്നലെ ആയിരുന്നു ഉദ്ഘാടനം.

”കാസയില്‍ 500 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇലക്‌ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനാണിത്. ഇവിടെയുള്ള ആദ്യത്തെ സ്റ്റേഷനാണ്. നല്ല പ്രതികരണം ലഭിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും” കാസ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞു.

എന്നാൽ ഇതിനിടയിൽ ഇലക്‌ട്രിക് വാഹനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമല്ലെന്ന രീതിയിൽ തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിലും മറ്റും ഇലക്‌ട്രിക് കാറുകളുടെയും സ്‌കൂട്ടറുകളുടെയും പ്രകടനം പൊതുവേ കുറവാണെന്നും പറയുന്നു. എന്നാൽ ഇത് തെറ്റാണെന്നും എല്ലാ പ്രദേശങ്ങളിലും മികച്ച പ്രകടനം തന്നെയാണ് ഇലക്‌ട്രിക് വാഹനങ്ങൾ കാഴ്ച്ച വെക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close