INDIANEWS

പ്രതിമാസം വരുമാനം 4 കോടി രൂപ; മദ്യത്തിനും മയക്കുമരുന്നിനും അടിമ,നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം; യോ യാ ഹണി സിങ്ങിനെതിരെ ഗാർഹികപീഡന പരാതി നൽകി ഭാര്യ

ബോളിവുഡ് റാപ്പർ യോ യാ ഹണി സിങ്ങിനെതിരെ ഗാർഹികപീഡന പരാതി നൽകി ഭാര്യ ശാലിനി തൽവാർ. ദില്ലി തീസ് ഹസാരി കോടതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം പരാതി നൽകിയിരിക്കുന്നത്.

ഭർത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തൽവാർ പരാതിയിൽ ആരോപിച്ചു. 20 കോടി രൂപ നഷ്ടപരിഹാരമാണ് ശാലിനി തൽവാർ ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റ് 28നകം മറുപടി നൽകാൻ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു. ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം 4 കോടി വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ഹണി സിങ്ങ് ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു.

ഹിർദേഷ് സിങ് എന്നതാണ് ഹണി സിങിന്റെ യഥാർത്ഥ പേര്.
2011 ജനുവരി 23നാണ് ഹണിസിങും ശാലിനിയും വിവാഹിതരായത്. അടുത്തിടെ അവരുടെ പത്താം വിവാഹ വാർഷികവും ആഘോഷിച്ചിരുന്നു.വർഷങ്ങളായി ഹണിയുടെ ആരാധകർക്ക് അദ്ദേഹം വിവാഹിതനാണെന്ന് അറിയില്ലായിരുന്നു. 2014 ൽ ഇന്ത്യയിലെ റോ സ്റ്റാർ എന്ന റിയാലിറ്റി ഷോയുടെ എപ്പിസോഡിലാണ് ശാലിനിയെ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ശാലിനി ഈയിടെ ഇൻസ്റ്റാഗ്രാമിൽ അധിക്ഷേപിക്കുന്നതിനെക്കുറിച്ചും ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റുകൾ പങ്കിട്ടിരുന്നു.

ഡോ യോ ഷോണി, ബ്രൗൺ റംഗ് തുടങ്ങിയ ഗാനങ്ങളിലൂടെയും പിന്നീട് ലുങ്കി ഡാൻസ്, സണ്ണി സണ്ണി തുടങ്ങിയ ബോളിവുഡ് ഗാനങ്ങളിലൂടെയുമാണ് യോ യോ ഹണി സിംഗ് പ്രശസ്തനായത്.
2016 ൽ ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ബൈപോളാർ ഡിസോർഡറും മദ്യപാനവും അനുഭവിക്കുന്നതായി പറഞ്ഞിരുന്നു. ‘ഞാൻ ബൈപോളാർ ഡിസോർഡർ അനുഭവിക്കുകയായിരുന്നു. 18 മാസത്തോളം അത് തുടർന്നു, ഈ സമയത്ത് ഞാൻ നാല് ഡോക്ടർമാരെയാണ് കണ്ടിരുന്നത്. മരുന്നുകളൊന്നും എന്നിൽ പ്രവർത്തിച്ചിരുന്നില്ല’ അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close