INDIANEWS

വികസനക്കുതിപ്പിലൂടെയാണ് യുപി മുന്നേറുന്നത്; യോഗി കോവിഡിനെ മറ്റാര്‍ക്കും പറ്റാത്തവിധം പിടിച്ചുനിര്‍ത്തി;അഭിനന്ദിച്ച് നരേന്ദ്രമോദി

ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തെ യുപി സർക്കാർ നിയന്ത്രിച്ച രീതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭൂതപൂർവമായ രീതിയിലാണ് യുപി സർക്കാർ രണ്ടാം തരംഗത്തെ പിടിച്ചുനിർത്തിയതെന്നും മോദി പറഞ്ഞു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അടിസ്ഥാനത്തിലല്ല യോഗി സർക്കാർ മുന്നോട്ടുപോകുന്നത്. വികസനക്കുതിപ്പിലൂടെയാണ് യുപി മുന്നേറുന്നതെന്നും മോദി പറഞ്ഞു. വാരാണസി സന്ദർശനത്തിനിടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയേറെ ജനങ്ങളുണ്ടായിട്ടും കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ഉത്തർപ്രദേശ് സർക്കാരിനായി. അഭൂതപൂർവമായ രീതിയിലാണ് സർക്കാർ ഇത് കൈകാര്യം ചെയ്തത്. നേരത്തെ ചെറിയ സംഭവങ്ങൾ പോലും വേണ്ടത്ര ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് നിയന്ത്രിക്കാനായിരുന്നില്ലെന്നും മോദി പറഞ്ഞു.

ഈ നൂറ്റാണ്ടിൽ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കോവിഡ്. എന്നാൽ കോവിഡിനെ നേരിടാൻ യുപി സർക്കാർ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മനുഷ്യരാശിയെ സംബന്ധിച്ചടത്തോളം വലിയ ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ യുപി സർക്കാർ കൊറോണ മഹാമാരിയെ ശക്തമായ രീതിയിൽ പ്രതിരോധിച്ചെന്നും മോദി പറഞ്ഞു.

പുതിയ ഉത്തർപ്രദേശിനെ നിർമ്മിക്കാൻ യോഗി ആദിത്യനാഥ് അഹോരാത്രം പ്രവർത്തിക്കുന്നു. കർശന നിയമങ്ങൾ പ്രാവർത്തികമാക്കിയതിലൂടെ സംസ്ഥാനത്തെ മാഫിയ സംഘടനകളുടെ പ്രവർത്തനങ്ങളും തീവ്രവാദ സാന്നിധ്യവും മുഴുവനായി തുടച്ചുനീക്കാൻ സാധിച്ചു. ഇപ്പോൾ സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കാൻ അക്രമികൾ ഭയപ്പെടുകയാണ് എന്ന് നരേന്ദ്ര മോദി പറഞ്ഞു.

2017 ന് മുൻപും ഉത്തർപ്രദേശിലെ ജനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആരംഭിച്ചിരുന്നു. യുപിയിൽ വികസനം കൊണ്ടുവന്ന് ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥ് പ്രയത്‌നിക്കുന്നത്.അതിനാൽ യുപിയിൽ പദ്ധതികളുടെ പ്രയോജനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചേരുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർദ്ധിക്കുകയും ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close