INDIANEWS

കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് സാബു എം ജേക്കബ്; ഇവിടെ ജനങ്ങൾ അപമാനിക്കപ്പെടുകയാണെന്നും കിറ്റെക്സ് മേധാവി; ഉത്തർപ്രദേശിലേക്ക് സ്വാ​ഗതം ചെയ്ത് യോ​ഗി ആദിത്യനാഥ്

കേരളത്തിലെ സർക്കാർ നയങ്ങൾ ശരിയല്ലെന്ന് കിറ്റെക്സ് ​ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ്. ഒരു ദേശീയ ചാനൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു സാബു ജേക്കബ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കൊവിഡിനെ തടയാൻ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സാബു ജേക്കബ് പറഞ്ഞു. കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അനാവശ്യമാണെന്നും ജനങ്ങൾ അപമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു കിറ്റെക്സ് മേധാവിയുടെ പ്രതികരണം. ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യുപി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.

കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിപണിയിൽ മൂല്യം വർദ്ധിപ്പിക്കാനും സാബു ജേക്കബിന് കഴിഞ്ഞു. തെലുങ്കാനയിൽ തനിക്ക് ലഭിച്ചത് രാജകീയ സ്വീകരണമാണെന്നും എനിക്ക് ലഭിക്കുന്ന സഹായങ്ങൾ ഇവിടത്തെ വ്യവസായികൾ അറിഞ്ഞാൽ ഒരു വ്യവസായി പോലും കേരളത്തിലുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും സാബു ജേക്കബ് അന്ന് പ്രതികരിച്ചിരുന്നു.

ചാനൽ ചർച്ചയിൽ സാബു ജേക്കബ് പറഞ്‍ത് ഇങ്ങനെ..

കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ. ജനങ്ങൾ അപമാനിക്കപ്പെടുന്നു. വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കുകയെന്നതാണ് കൊവിഡിനെ നിയന്ത്രിക്കാനുള്ള ഏക മാർഗം. അതിന് പകരം പ്രാദേശികമായും അല്ലാതെയും പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമല്ല. ജനങ്ങൾക്ക് എവിടെയാണ് നിയന്ത്രണങ്ങളെന്ന് പോലും അറിയില്ല. കൊവിഡിനെ തടയാൻ ടോട്ടൽ സിസ്റ്റം പരാജയപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ ഭരണ-പ്രതിപക്ഷങ്ങൾ വ്യത്യാസമില്ല. അവർ ആത്മാർത്ഥമായി കൊവിഡ് പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അവരുടെ പോളിസികൾ ശരിയല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close