INDIANEWS

പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്; പ്രസ്​താവനക്ക്​ പിന്നാലെ കശ്​മീർ സ്വദേശികളായ മൂന്ന്​ വിദ്യാർഥിക​ൾ അറസ്റ്റിൽ

ന്യൂഡൽഹി: ട്വൻറി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ്​ മുഖ്യമന്ത്രി​ യോഗി ആദിത്യനാഥ്​. മുഖ്യമന്ത്രിയുടെ ഓഫിസ്​ ട്വീറ്റ്​ ചെയ്​താണ് വിവരം അറിയിച്ചത്.

യോഗിയുടെ പ്രസ്​താവനക്ക്​ പിന്നാലെ പാകിസ്​താൻറെ വിജയം ആഘോഷിച്ചുവെന്ന പേരിൽ കശ്​മീർ സ്വദേശികളായ മൂന്ന്​ വിദ്യാർഥിക​ൾ ആഗ്രയിൽ അറസ്റ്റ്​ ചെയ്​തു. രാജാ ബൽവന്ത്​ സിങ്​ കോളജിലെ വിദ്യാർഥികളായ അർഷീദ്​ യൂസഫ്​, ഇനിയാത്ത്​ അൽത്താഫ്​ ഷെയ്​ഖ്​, ഷൗക്കത്ത്​ അഹമ്മദ്​ എന്നിവരാണ്​ അറസ്റ്റിലായത്​.

വിദ്യാർഥികൾ കാമ്പസിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് കോളജിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. പ്രദേശിക ബി.ജെ.പി നേതാവിൻറെ പരാതിയിലാണ്​ വിദ്യാർഥികൾക്കെതിരായ നടപടി. അതേസമയം പാകിസ്​താൻറെ വിജയം ആഘോഷിച്ച ഏഴോളം പേർ യു.പിയിലെ വിവിധ ജില്ലകളിൽ അറസ്റ്റിലായതായാണ്​ വിവരം. പാകിസ്​താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ്​ ഇവർക്കെതിരായ ആരോപണം.

നേരത്തേ ശ്രീനഗറിൽ പാകിസ്​താൻറെ വിജയം ആഘോഷിച്ച വിദ്യാർഥിനികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. ​മെഡിക്കൽ വിദ്യാർഥിനികളുടെ ആഘോഷത്തിൻറെ വിഡിയോ വൈറലായതിന്​ പിന്നാലൊയായിരുന്നു നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close