celebrityKERALANEWSviral

‘ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പ് പെട്ടി മാത്രം വാങ്ങാനായി മണിക്കൂറുകളോളം ഇരിക്കാന്‍ വയ്യ’ ; ചലചിത്ര അവാര്‍ഡ് നിഷേധിച്ച് നടൻ ഹരീഷ് പേരടി

കൊച്ചി: ചലചിത്ര അവാര്‍ഡ് നിഷേധിച്ച് നടൻ ഹരീഷ് പേരടി. തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡാണ് അദ്ദേഹം നിഷേധിച്ചിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തെരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച് മുന്‍പ് അറിഞ്ഞിരുന്നു. ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പ് പെട്ടി മാത്രം വാങ്ങാനായി മണിക്കൂറുകളോളം ഇരിക്കാന്‍ വയ്യ എന്ന് അവരെ അറിയിച്ചതായും ഹരീഷ് പേരടി പറഞ്ഞു.

ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു. ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസാരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു.അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും. ആശംസകള്‍.

ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു…ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close