21 ദിവസത്തെ ചലഞ്ചുമായി പാർവതി. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാലുടൻ മനസ്സിൽ തോന്നുന്നതെല്ലാം കുറിക്കാം. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാർവതി 21 ദിവസത്തെ ചലഞ്ച് മുന്നോട്ടു വെച്ചിരിക്കുന്നത്. നിങ്ങൾക്കു തോന്നുന്നതെന്തും എഴുതാം. നിങ്ങളുടെ ആഗ്രഹങ്ങൾ, ചിന്തകൾ, ഭയം അങ്ങനെ എന്തും എഴുതാവുന്നതാണ്. 21 ദിവസങ്ങൾ തുടർച്ചയായി ചലഞ്ച് ചെയ്ത ശേഷം 22-ാം ദിവസം താരം വീണ്ടും ലൈവിൽ വന്ന് അനുഭവങ്ങൾ പങ്കുവെക്കും എന്നും പാർവതി പറഞ്ഞു.
ജേർണൽ ജേർണി എന്ന ഹാഷ്ടാഗോടെയാണ് ചലഞ്ചുമായി എത്തിയത്. താൻ ഇതു ചെയ്യാറുണ്ടെങ്കിലും സ്ഥിരമായി ചെയ്യാൻ സാധിക്കാറില്ലെന്നും എന്നാൽ പതിവായി ചെയ്തപ്പോൾ അതിന്റെ ഫലം ലഭിച്ചുട്ടുണ്ടെന്നും പാർവ്വതി പറയുന്നു. നാളെ മുതൽ ജേർണൽ ജേർണി തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെയ്ക്കണമെന്നും തന്നെ അതിൽ ടാഗ് ചെയ്യാൻ മറക്കരുതെന്നും പാർവ്വതി ആരാധകരോട് പറഞ്ഞു.