INDIANEWS

യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊലപ്പെടുത്തി; ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിൽ 11 പേര്‍ക്കെതിരെ കേസ്

ജയ്പുര്‍: ആരോപണങ്ങൾക്ക് മേൽ വീണ്ടും കൊലപാതകം. യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊലപ്പെടുത്തി. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയില്‍ ആണ് സംഭവം ഉണ്ടായിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേർന്നാണ് യുവാവിനെ വീടിന് മുന്നില്‍വെച്ച് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.

ആറ് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലികൊല്ലുന്ന ദൃശ്യങ്ങൾ ഇതിനൊടകം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു. പ്രേംപുര ഗ്രാമത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട ജഗദീഷ് മേഘ്വാള്‍(29) ആണ് കൊല്ലപ്പെട്ടത്. ജഗദീഷിന്റെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഒരാള്‍ ജഗദീഷിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി പിടിച്ച ശേഷം മറ്റുള്ളവര്‍ വടികൊണ്ട് അടിക്കുകയായിരുന്നു. വിനോദ്, മുകേഷ്, ലാല്‍ഛന്ദ്, സികന്ദര്‍, ദിലീപ് രാജ്പുത്ത് എന്നിവര്‍ ബൈക്കിലെത്തി ജഗദീഷിനെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചുപോയെന്നും പിതാവ് പറഞ്ഞു.

11 പേര്‍ക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. മൂന്ന് പേര്‍ പിടിയിലായെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. വീട്ടിലേക്ക് വരുംവഴിയാണ് പ്രതികള്‍ ജഗദീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close