KERALANEWS

മകനെ കാണാൻ സമ്മതിക്കുന്നില്ല; ഭാര്യയുടെ വീട്ടുപടിക്കൽ പന്തൽ കെട്ടി ഭർത്താവിന്റെ ഉപവാസ സമരം

വടകര: മകനെ കാണാൻ കോടതി ഉത്തരവുണ്ടായിട്ടും ഭാര്യ സമ്മതിക്കുന്നില്ല. തുടർന്ന് മകനെ കാണാൻ ഭാര്യയുടെ വീട്ടുപടിക്കൽ ഭർത്താവിന്റെ ഉപവാസ സമരം. ചോ​മ്പാ​ല സ്വ​ദേ​ശി ബൈ​ത്തു​ൽ നൂ​റി​ൽ കേ​ളോ​ത്ത് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ആ​ണ് മാ​ടാ​ക്ക​ര​യി​ലെ ഭാ​ര്യ​യു​ടെ വീ​ടി​നു​മു​ന്നി​ൽ ഉപവാസം ന​ട​ത്തു​ന്ന​ത്. ര​ണ്ട​ര വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ണ​യ വി​വാ​ഹം.

വി​വാ​ഹ​ജീ​വി​ത​ത്തി​ലെ അ​സ്വാ​ര​സ്യ​ത്തെ തു​ട​ർ​ന്ന് വ​ട​ക​ര കു​ടും​ബ​കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​നെ കാണണമെന്ന അ​പേ​ക്ഷ​യി​ൽ കോ​ട​തി അ​നു​കൂ​ല വി​ധി ഉണ്ടായി. എ​ന്നാ​ൽ, മ​ക​നെ കാ​ണി​ക്കാ​തെ ഭാ​ര്യ​യെ ബ​ന്ധു​ക്ക​ൾ വി​ദേ​ശ​ത്തേ​ക്കു കടത്തിയെ​ന്നും നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​വാ​സ​മെ​ന്നും ആണ് മു​ഷ്താ​ഖ് പറയുന്നത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ്​ മു​ഷ്താ​ഖ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മെ​ത്തി ഭാ​ര്യ​യു​ടെ വീ​ട്ടി​നു മു​ന്നി​ൽ പ​ന്ത​ൽ കെ​ട്ടി ഉ​പ​വാ​സം തു​ട​ങ്ങി​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് ചോ​മ്പാ​ല പോ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം നാ​ട്ടു മ​ധ്യ​സ്ഥ​ർ മു​ഖേ​ന പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വീ​ടി​നു​മുന്നി​ൽ അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സം ന​ട​ത്തു​മെ​ന്ന് മു​ഷ്താ​ഖ് വ്യ​ക്ത​മാ​ക്കി. തുടർ പഠനത്തിനായി യു​വ​തി വി​ദേ​ശ​ത്തു​പോ​യ​താ​ണെ​ന്നും ഉപവാസത്തി​നു​പി​ന്നി​ൽ അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും കേ​സ് കോ​ട​തി​യി​ലാ​യ​തി​നാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും യു​വ​തി​യു​ടെ ബന്ധുക്ക​ൾ പ​റ​ഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close