KERALANEWS

റെയില്‍വെ ട്രാക്കിൽ യുവതി മരിച്ച നിലയില്‍; പുനലൂർ ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടി അപകടം

കൊല്ലം: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട്ടുള്ള സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി എന്ന സുലേഖയെ (35) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 6.45 ന് ആണ് സംഭവം. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് യുവതി മരണപ്പെട്ടത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷനും ലെവല്‍ക്രോസിനും ഇടയിലാണ് അപകടം നടന്നത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close