Social MediaVIDEOSviralWORLD

കരയിലേയ്ക്ക് വന്ന മുതലയെ ഓടിക്കാൻ യുവതി; പേടിച്ചോടി മുതല: വീഡിയോ കാണാം

എല്ലാവർക്കും ഭയമുള്ള ഒന്നാണ് മുതല. നമ്മെ ഏറെ ഭയപ്പെടുത്തുന്നതും ആക്രമിക്കാൻ സാധ്യത ഉള്ളതുമായ ജീവിയുമാണ്. ഇപ്പോഴിതാ കരയിലേക്ക് വന്ന മുതലയെ ഓടിക്കുകയാണ് യുവതി. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

പുഴയാണെന്ന് തോന്നുന്ന ഒരു പശ്ചാത്തലത്തിലാണ് സംഭവം നടക്കുന്നത്. വെള്ളമില്ലാത്ത ഒരു വശത്താണ് യുവതിയും കൂടെ ഒരു നായയും നില്‍ക്കുന്നത്. ഇതിനിടെ നായയെ ലക്ഷ്യമിട്ട് എന്നോണം ഒരു മുതല വെള്ളക്കെട്ടിലൂടെ നീന്തിയെത്തുന്നത് കാണാം.

മുതല അടുത്തെത്തിയതോടെ യുവതി തന്‍റെ ‘ആയുധം’ എടുത്തു. അതേ, തന്‍റെ ചെരുപ്പൂരി കയ്യിൽ പിടിച്ചു. ശേഷം യുവതി കയ്യിലെടുത്ത ചെരുപ്പ് മറുകയ്യിൽ തട്ടി ശബ്ദമുണ്ടാകുന്നതും വീഡിയോയില്‍ കാണാം. മുതല ഉടന്‍ തന്നെ സ്ഥലം വിടുന്നതും വീഡിയോയിൽ വ്യക്തമാണ്. 37 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം 19 ലക്ഷത്തോളം പേരാണ് കണ്ടത്. യുവതിയുടെ ധൈര്യത്തെയും ചെരിപ്പ് പ്രയോഗത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close