INDIANEWS

യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ നിലഗുരുതരം; വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത 30കാരൻ അറസ്റ്റിൽ

യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ നിലഗുരുതരം. നാഗ്പൂരിലെ യശോദര നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. 2016 മുതൽ വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപ്പിച്ചിരുന്നു എന്ന് യുവതി പോലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 30 കാരനായ സൊഹൈൽ ഖാനെതിനെ പോലീസ് അറസ്റ്റ് ചെയ്തു. സൊഹൈൽ യുവതിയോട് യൂട്യൂബ് വീഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി. ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും യുവതി ഗർഭിണി ആയതോടെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് അറിയിച്ചു. തുടർന്ന് ഗർഭഛിദ്രം നടത്താൻ യുവാവ് നിർബന്ധിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോകളിൽ നിന്ന് ഗർഭഛിദ്രം എങ്ങനെയെന്ന് മനസ്സിലാക്കിയ യുവതി ഇതിനു ശ്രമിക്കവെയാണ് ആരോഗ്യനില വഷളായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close