KERALANEWSTrending

ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു; ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളിൽനിന്ന് യുവാവിന് വിലക്ക്; ക്ഷേത്രകമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി

കോഴിക്കോട്: ബിജെപിയിൽ നിന്ന് സിപിഎമ്മിൽ ചേർന്നതിന് ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളിൽനിന്ന് ക്ഷേത്രകമ്മറ്റി വിലക്കിയെന്ന് പരാതി. കോഴിക്കോട് വെള്ളയിൽ സ്വദേശി ഷിഞ്ചു ദേവദാസിൻറെ കെട്ടുനിറ ചടങ്ങുകൾക്കാണ് ക്ഷേത്രകമ്മറ്റി അനുമതി നിഷേധിച്ചത്. ക്ഷേത്രകമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഷിഞ്ചു.

എന്നാൽ ക്ഷേത്ര കമ്മറ്റിക്കെതിരെ കളളപരാതി നൽകിയതുകൊണ്ടാണ് അനുമതി നൽകാത്തതെന്ന് ഭാരവാഹികൾ പറയുന്നത്. രണ്ടുവർഷം മുൻപാണ് പുതിയാപ്പ സ്വദേശിയും വഴിയോര കച്ചവടക്കാരനുമായിരുന്ന ഷിഞ്ചു ദേവദാസും സഹോദരന്മ‍ാരുമടങ്ങുന്ന കുടുംബം ബിജെപി വിട്ട് സിപിഎമ്മിനോടൊപ്പം ചേർന്നത്. നിലവിൽ സിഐടിയു മത്സ്യതൊഴിലാളി ഫെഡറേഷൻ യൂണിറ്റ് സെക്രട്ടറിയാണ്. ശബരിമലയിൽ പോകാനായി ഷിഞ്ചു സമീപത്തെ ക്ഷേത്രത്തിൽ നിന്നാണ് മാലയിട്ടത്. തുടർന്ന് കെട്ടുനിറയ്ക്ക് ബുക്ക് ചെയ്യാനായി ചെന്നപ്പോഴാണ് ചടങ്ങുകളിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് ക്ഷേത്ര ജീവനക്കാർ അറിയിച്ചത്. ബിജെപി വിട്ടതിലുള്ള വിരോധം വർഷങ്ങളായി തുടരുകയാണെന്നും പലപ്പോഴും വധഭീഷണിയടക്കം ഉണ്ടായിട്ടുണ്ടെന്നും ഷിഞ്ചു പറയുന്നു.

എന്നാൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ വെളളയിൽ പൊലീസിൽ ഷിഞ്ചു കളളപ്പരാതി നൽകിയെന്നും ഇത് പിൻവലിക്കാതെ ചടങ്ങിൽ പങ്കെടുപ്പിക്കാനാവില്ലെന്നും ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലല്ല ഈ തീരുമാനമെന്നും ഇവർ വിശദീകരിച്ചു. അടുത്ത ദിവസം മറ്റൊരു ക്ഷേത്രത്തിൽനിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകാനാണ് ഷിഞ്ചുവിൻറെ തീരുമാനം. വിവേചനത്തിനെതിരെ സിറ്റിപോലീസ് കമ്മീഷണ‌‍ർക്ക് പരാതിയും നൽകും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close