KERALAMoviesNEWS

പൃഥ്വിരാജ് ചിത്രം കടുവ സെറ്റിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സിനിമ ചിത്രീകരണത്തിന് സംരക്ഷണം ഉറപ്പ് നൽകി ഡിവൈഎഫ്ഐ

കോട്ടയം: കോട്ടയത്ത് വഴി തടഞ്ഞ് സിനിമാ ചിത്രീകണം നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. സെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധമാണെന്നും കോൺഗ്രസ് പറഞ്ഞു. സിനിമാ ചിത്രീകരണങ്ങള്‍ക്കെല്ലാം സംരക്ഷണവും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

കാഞ്ഞിരപ്പള്ളി വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാര്‍ച്ച്, നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റുകയാണുണ്ടായത്. ചിത്രീകരണത്തിന് അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. കെ സുധാകരന്റെ വരവോടുകൂടി അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ് മാറി. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പൊൻകുന്നത്ത് നിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതിഷേധ മാർച്ച് നടന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വഴി തടഞ്ഞെന്ന് ആരോപിച്ച് ചിത്രീകരണസ്ഥലത്തേക്ക് കൂട്ടമായി എത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close