Breaking NewsKERALANEWSTop News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടി ഡിവൈഎഫ്ഐ പ്രവർത്തകൻ; അക്രമിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം

കൊല്ലം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരേ ഡിവൈഎഫ്ഐ ആക്രമണം. കൊല്ലം ചവറ ചേന്നങ്കര മുക്കിലാണ് സംഭവം. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്. ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രാത്രി 7.30 ഓടെയാണ് ഇരുവർക്കും വെട്ടേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രവീൺ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നു.

പ്രാദേശിക തർക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് കുറ്റപ്പെടുത്തി. എന്നാൽ സംഭവവുമായി ഡി വൈ എഫ് ഐക്ക് ബന്ധമില്ലെന്നും സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും അക്രമിക്ക് ഡി വൈ എഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close