KERALANEWS

ഇന്ധന വിലക്കെതിരെ സമരവുമായി യൂത്ത് കോൺഗ്രസ്; കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്; ഷാഫി പറമ്പിൽ

പത്തനംതിട്ട: ഇന്ധനവില വർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. വില കുത്തനെ കൂട്ടിയിട്ട് ചെറിയ കുറവ് മാത്രമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനകീയ പ്രക്ഷോപങ്ങളെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില കുറക്കാൻ തയാറായതെന്നും ഷാഫി പറഞ്ഞു. ഒരു രൂപപോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ജനങ്ങളോടുളള വെല്ലുവിളിയെന്നും ഷാഫി ആരോപിച്ചു.

അതേസമയം കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വിൽക്കുന്നത് പോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മൽസ്യത്തൊഴിലാളികൾക്കും സബ്സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close