KERALANEWSTrending

കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പൊലീസ് മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായും ആരോപണം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂർ: മന്ത്രി എം.വി. ഗോവിന്ദൻ അടക്കമുള്ളവർ പങ്കെടുക്കുന്ന കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കെ റെയിൽ വിശദീകരണ യോഗം നടക്കുന്നത്. മന്ത്രി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവർത്തകരും ചേർന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകൾ അടക്കുകയായിരുന്നു. തുടർന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാൻ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിനിടെ മാധ്യമപ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്.

പ്രതിഷേധക്കാർ ഓഡിറ്റോറിയത്തിന് പുറത്തെത്തിയപ്പോൾ അത് ചോദ്യം ചെയ്യാനെത്തിയ ജയ്ഹിന്ദ് ടി.വിയിൽ നിന്നുള്ള മാധ്യമപ്രവർത്തകരടമുള്ളവരെ പൊലീസ് മർദ്ദിച്ചു എന്നാണ് പരാതി. ഇതേത്തുടർന്ന് പ്രതിഷേധം ശക്തമാവുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. യോഗം തുടരുന്നുണ്ട്.പി. ജയരാജൻ, എം.വി. ജയരാജൻ, എ.എം. ഷംസീർ എന്നിവരടക്കമുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close