NEWSTECH

ഡിസ്‌ലൈക്ക് ചെയ്യാം; എന്നാൽ എണ്ണം കാണാൻ കഴിയില്ല; പുതിയ തീരുമാനവുമായി യൂട്യൂബ്

ന്യൂഡൽഹി: വീഡിയോകളുടെ ഡിസ്​ലൈക്ക് എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാൻ യൂട്യൂബ്. കാഴ്ചക്കാർക്ക് ഡിസ്‌ലൈക്ക് എണ്ണം കാണാൻ ഇനി സാധ്യമല്ല, വീഡിയോ അപ്​ലോഡ് ചെയ്യുന്നവർക്കു മാത്രമേ എണ്ണം അറിയുവാൻ സാധിക്കു. എന്നാൽ, വീഡിയോയ്ക്ക് താഴെയുള്ള ഡിസ്​ലൈക്ക് ബട്ടൺ കമ്പനി ഒഴിവാക്കില്ല. അത് നിലർത്തിക്കൊണ്ടാവും പുതിയ തീരുമാനം കൈക്കൊള്ളുക.

ഡിസ്​ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായി കമ്പനിയുടെ പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീർക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ആശയപരമായും മറ്റു കാരണങ്ങളാലും ഇഷ്ടമില്ലാത്തവരുടെ വീഡിയോകളിൽ സംഘം ചേർന്ന് ആളുകൾ വ്യാപകമായി ഡിസ്​ലൈക്ക് ബട്ടൺ അമർത്തുന്നത് അടുത്തിടെ വർദ്ധിക്കുന്നതായാണ് കണക്കുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close