KERALANEWS

ഇതുവരെ 30 പേരിലാണ് രോഗ ബാധ; സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ്

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. പുതുതായി തിരുവനന്തപുരം നെടുങ്കാട്, ആനയറ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഇതുവരെ 30 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇതിനോടകം 20 പേർ രോഗമുക്തി നേടിയതോടെ നിലവിൽ 10 പേരാണ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, തിരുവനന്തപുരത്ത് 13 ഇടങ്ങളിൽ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ശുചീകരണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ നഗരസഭയ്ക്ക് പാളിച്ച ഉണ്ടായിട്ടുണ്ടെന്നും മേയർ പറഞ്ഞു.ഓരോ വാർഡിനെയും ഏഴായി തിരിച്ചുകൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ ശുചീകരിക്കുകയും ഫോഗിങ് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മേയർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close