NEWSTECH

ടെലി കോണ്‍ഫറന്‍സുകള്‍ക്കിടയില്‍ ലൈവ് ഭാഷാ വിവര്‍ത്തനം കൊണ്ടു വരാനൊരുങ്ങി സൂം; ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്‌ഫോമിലേക്കും കടന്നുവരവുണ്ടാകും

വാഷിങ്ടണ്‍: പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് ടെലികോണ്‍ഫറന്‍സിംഗ് സേവന ആപ്പായ സൂം. ടെലി കോണ്‍ഫറന്‍സുകള്‍ക്കിടയില്‍ ലൈവ് ഭാഷാ വിവര്‍ത്തനം തുടങ്ങിയവയാണ് സൂം കൊണ്ടു വരാൻ പദ്ധതി ഇടുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂം ടോപ്പിയ കോണ്‍ഫറന്‍സിലാണ് തമ്പനി ഇക്കാര്യം അറിയിച്ചത്.

മുപ്പതോളം ഭാഷകളില്‍ തര്‍ജ്ജമകളുടെ ലൈവ് കൈയ്യെഴുത്തുപ്രതികള്‍ക്കുളള സാങ്കേതിക സംവിധാനവും കമ്പനി ഒരുക്കികൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ ഇത് വരുമെന്നാണ് സൂചന. പെയ്ഡ് അക്കൗണ്ടുകളിലായിരിക്കും ഇത്തരത്തിലുള്ള സേവനങ്ങൽ ഏർപ്പെടുത്തുക.

ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്‌ഫോമിലേക്കും സൂം കടന്നുവരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക് ഡൗണിന് പിന്നാലെ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെട്ട വിഡിയോ കോൺഫറൻസിങ് ആപ്പാണ് സൂം. വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ കോൺഫറൻസുകളും മീറ്റിംഗുകളുമെല്ലാം നടത്താൻ ഏറെ ഉപകാരപ്പെടുന്ന സൂം ആപ്പ് ആണ് ഈയടുത്ത് ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആൻഡ്രോയ് ആപ്ലിക്കേഷൻ. ഒരേ സമയം നൂറ് പേരുമായി വിഡിയോ കോൾ ചെയ്യാവുന്ന സംവിധാനം ഉള്ളതിനാൽ വലിയ സ്വീകാര്യതയായിരുന്നു ആപ്പിന് ലഭിച്ചത്.

ഐടി കമ്പനികൾ ഉള്‍പ്പെടെ വ്യാപകമായി സൂം ആപ്പിന്റെ സേവനം വിനിയോഗിച്ചു തുടങ്ങിയിരുന്നു. സംസാരിക്കുമ്പോൾ ഒരുമിച്ച്‌ ഡൂഡില്‍ ചെയ്യാനും മീറ്റിംഗുകളില്‍ വൈറ്റ്‌ബോര്‍ഡുകള്‍ സൃഷ്ടിക്കാനും പങ്കിടാനും സൂം നിലവില്‍ അനുവദിക്കും. അടിസ്ഥാന ഡ്രോയിംഗ് ഉപകരണങ്ങള്‍ ഇപ്പോള്‍ സൂം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി സൂം വീഡിയോ കോളുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ബോര്‍ഡുകളില്‍ സ്റ്റിക്കി കുറിപ്പുകളും ഡ്രോയിംഗുകളും അഭിപ്രായങ്ങളും ചേര്‍ക്കാനും ആവശ്യമുള്ളപ്പോള്‍ അവ കാണാനും കഴിയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close